കാറ്റിലാടി നീങ്ങായോ കഥ ഓർത്തു തേങ്ങും രാവിതതെ
മൺചിരാതിന് ഓർമയിൽ എരിവേകി എന്നിൽ നിറവേ
അനുദിനമൊരു കറയായി നീയെന്നിൽ
ഇരുവരിൽ അറിയാതിന്നീ മൗനം
അനുദിനമൊരു കറയായി നീയെന്നിൽ
ഇരുവരിൽ അറിയാതിന്നീ മൗനം
കാതലേ എന്നോമലെ നീയെങ് പോയി മാഞ്ഞുവോ
തേടി ഞാൻ എന്പ്രാണനിൽ നീ എന്തിനെന്നിൽ മാഞ്ഞുവോ
കൊതിയോടെ ചേർത്തിതെന്തിനോ
കനവിൽ കാണും നിനവായ് നീയേ
നിനവിൽ നീറും മധുരം നീയേ
എന്നിൽ തേടും പെണ്ണായ് വന്നുചേരുമോ
നീ എൻ ഹൃദയ തീരാ ഗീതം
ഞാൻ നിൻപ്രണയ തിരിയായാലും
എന്നിൽ ചെരാതെങ്ങോ മാഞ്ഞു പോയി നീ
ആളി നിന്ന മോഹമേ ഇരുളേകി ദൂരെ മാഞ്ഞുവോ
കാറ്റിലാടി എൻ മനം ഇരുളേ തിരഞ്ഞു പോകയോ
കാതലേ എന്നോമലെ നീയെങ് പോയി മാഞ്ഞുവോ
തേടി ഞാൻ എന്പ്രാണനിൽ നീ എന്തിനെന്നിൽ മാഞ്ഞുവോ
കൊതിയോടെ ചേർത്തിതെന്തിനോ
നീ നിഴലായ് വരു മീ രാവേ കാത്തു കാത്തു ഞാൻ നിൽക്കുകയോ
ഇനി എന്റെ ഓർമയിൽ നീറുകയോ
നീ നിഴലായ് വരു മീ രാവേ കാത്തു കാത്തു ഞാൻ നിൽക്കുകയോ
ഇനി എന്റെ ഓർമയിൽ നീറുകയോ