🎵
[00:31.29]അദൃശ്യ വാതിൽ എങ്ങോ?
[00:35.12]കുഴൽ പണങ്ങൾ എങ്ങോ?
[00:38.81]അറുത്തറത്തു അറപ്പ് തീർന്ന
[00:40.92]കത്തികൾ കാഠാരകൾ
[00:42.89]അടുക്കിവെച്ചത് എങ്ങോ?
[00:46.67]പിടിച്ച കൈകൾ എങ്ങോ?
[00:48.42](അത് എങ്ങോ?, അത് എങ്ങോ?)
[00:50.53]തെറിച്ച രക്തം എങ്ങോ?
[00:54.85]മനുഷ്യരിൽ മിടുക്കരും
[00:56.10]കടക്കുവാൻ മടിച്ചിടും
[00:58.51]ഇരുൾ പ്രപഞ്ചം എങ്ങോ?
[01:03.04]അവിടെ നിറയെ
[01:04.30]സ്രാവുകൾ വിലസ്സിടുന്നു
[01:06.94]അറകൾ മുഴുവൻ
[01:08.22]ചുവന്ന വെട്ടമോ?
[01:10.38]നടുക്കമോടെ കഥയും
[01:12.22]കേട്ടറിഞ്ഞ സത്യമോ
[01:14.04]മയക്കിടും, ഉടുക്കിടും രഹസ്യരാജ്യമോ
[01:17.52]അധോ ലോകമേ നീ എങ്ങോ?
[01:25.43]അധോ ലോകമേ നീ എങ്ങോ?
[01:33.89]🎵
[02:04.92]ഈ ഉലകം എന്തു കഠിനം
[02:07.05]വില തരാത്ത നരകം (നരകം)
[02:09.19]ചിരികൾ ഒക്കെ വിഫലം ദുരിതം ആണ് സകലം
[02:12.50]ആ ദുരിത ചുമടു താങ്ങും
[02:14.98]അടിമയായി പെടണോ
[02:16.58]ഉടമയായി ഞെളിഞ്ഞിരിക്കണോ
[02:20.45]പെട്ടി നിറയെ രത്ന ഖനികൾ
[02:22.34]ഇട്ട മുറികൾ ഉണ്ടോ?
[02:24.20]തിര നിറച്ച തോക്കിനേറെ
[02:26.05]ഭാരം ഉണ്ട് നേരോ?
[02:28.11]അങ്ങ് അകലെ അകലെ ഏതോ
[02:29.99]വിജന ഗുഹയിൽ ആണോ?
[02:32.06]അതു മുന്നിലായി മറഞ്ഞിരിക്കയോ?
[02:35.92]അധോ ലോകമേ നീ എങ്ങോ?
[02:43.32]അധോ ലോകമേ നീ എങ്ങോ?
[02:51.24]അധോ ലോകമേ നീ എങ്ങോ?
[02:58.98]അധോ ലോകമേ നീ എങ്ങോ?
[03:06.35]🎵