🎵

Kaayalinarike

Album: Hits of Shahabas Aman Durasi: 4:55

കായലിനരികെ കൊച്ചി കായലിനരികെ

കൊടികൾ പറത്തി കുതിച്ചു പൊങ്ങിയ കമ്പനികൾ

കച്ചവടത്തിന് കച്ചമുറുക്കി

കനത്തു നിൽക്കും കമ്പനികൾ

കായലിനരികെ ഈ കായലിനരികെ

കൊടികൾ പറത്തി കുതിച്ചു പൊങ്ങിയ കമ്പനികൾ

കച്ചവടത്തിന് കച്ചമുറുക്കി

കനത്തു നിൽക്കും കമ്പനികൾ

കായലിനരികെ ഈ കായലിനരികെ

പിയേഴ്സ് ലെസ്ലി ആസ്പിൽവാൾ വോൾകാർട്ട് എച്ച്എംസി

ബോംബെ കമ്പനി മധുര കമ്പനി എ. വി. തോമാസ് കമ്പനി

കൊച്ചിയിലെങ്ങും കപ്പല് കയറണ്

ചരക്കിറക്കണ് ചരക്ക് കേറ്റണ്

നമ്മുടെ റബറും കയറും തേയില

കുരുമുളകേലം കേറ്റി അയക്കണ്

നമ്മുടെ നാടിൻ കരളു തുടിക്കണ്

വയറ് വിശക്കണ് നോ വേക്കൻസി

കായലിനരികെ ഈ കായലിനരികെ

കൊടികൾ പറത്തി കുതിച്ചു പൊങ്ങിയ കമ്പനികൾ

കച്ചവടത്തിന് കച്ചമുറുക്കി

കനത്തു നിൽക്കും കമ്പനികൾ

കായലിനരികേ ഹ കൊച്ചി കായലിനരികേ

കൊടികൾ പറത്തി കുതിച്ചു പൊങ്ങിയ കമ്പനികൾ

കച്ചവടത്തിന് കച്ചമുറുക്കി

കനത്തു നിൽക്കും കമ്പനികൾ

കായലിനരികെ ഹ കായലിനരികെ

ഹ കായലിനരികെ

ഈ കായലിനരികേ

ചുവന്ന പട്ടുറുമാലും കെട്ടി ക്ലെയർ ലൈൻ

വെള്ളിയരഞ്ഞാൺ അണിഞ്ഞു നിൽക്കും വിയർ ലൈൻ

ചുവന്ന പട്ടുറുമാലും കെട്ടി ക്ലെയർ ലൈൻ

വെള്ളിയരഞ്ഞാൺ അണിഞ്ഞു നിൽക്കും വിയർ ലൈൻ

പരുന്ത് പാറും പടം പതിച്ചൊരു പ്രസിഡന്റ് ലൈൻ

പരുന്ത് പാറും പടം പതിച്ചൊരു പ്രസിഡന്റ് ലൈൻ

ചുരുട്ട്ക്കുറ്റികൾ പുകച്ച് നിൽക്കും സ്റ്റീവ് ലൈൻ ഗോൾഡ് ലൈൻ

അങ്ങനെ പല പല കപ്പലുകൾ

കൊച്ചിയിലെങ്ങും കപ്പല് കയറണ്

ചരക്കിറക്കണ് ചരക്ക് കേറ്റണ്

നമ്മുടെ റബറും കയറും തേയില

കുരുമുളകേലം ചെമ്മീൻ

തവളകൾ പോലും കേറ്റി അയക്കണ്

നമ്മുടെ നാടിൻ കരള് തുടിക്കണ്

വയറ് വിശക്കണ് നോ വേക്കൻസി

കൊച്ചി കായലിനരികേ കൊടികൾ പറത്തി കുതിച്ച് പൊങ്ങിയ കമ്പനികൾ

കച്ചവടത്തിന് കച്ച മുറുക്കി കനത്ത് നിൽക്കും കമ്പനികൾ

കായലിനരികേ

ഈ കായലിനരികെ കൊടികൾ പറത്തി കുതിച്ച് പൊങ്ങിയ കമ്പനികൾ

കച്ചവടത്തിന് കച്ച മുറുക്കി കനത്ത് നിൽക്കും കമ്പനികൾ

കായലിനരികേ

ഈ കായലിനരികെ