🎵
Kando Kando
Album: Annayum Rasoolum (Original Motion Picture Soundtrack)
Durasi: 2:28
കണ്ടോ, കണ്ടോ കിനാവിലിന്നൊരാളെ?
കരളിനുള്ളിൽ ഇന്നോളം കാണാത്തൊരാളെ?
കണ്ടോ പാവം കിനാവേ നീ?
പറയ്, പറയ് നീ കണ്ടതാരെ?
തുഴയൂ, തുഴയൂ
ആരും കാണാത്തീരത്തേക്ക്
അവനാം പുഴയിൽ വെറുമൊരോളം പോലെ
എന്റെ പാവം കിനാവേ
എന്റെ പാവം കിനാവേ
കണ്ടൂ, കണ്ടൂ കണ്നിറയെ നിന്നെ
കായല് കടലിൻ കണ്ണെത്താ ദൂരങ്ങള്
കാണും പോലെ ഇറ്റും കണ്ണീരായ് ഞാന്
ഒഴുകീ നീയാം കടലേറും കായലായ്
ഒഴുകീ, ഒഴുകീ അഴല് തിങ്ങും തീരം താണ്ടി
ഉള്ളില് ഉള്ക്കണ്ണിൽ കടലേഴും നീയായ്
ഞാന് തെളിനീരായ്