🎵

Theliveyil

Album: Maheshinte Prathikaaram Durasi: 2:49
[00:00.01]തെളിവെയിലഴകും(ല ല ല)
[00:02.44]മഴയുടെ കുളിരും(ല ല ല)
[00:05.20]മണ്ണിൽ ചേർന്നുണരുന്ന സംഗീതം
[00:09.84]കളിചിരിയുണരും (ഉണരും)
[00:12.42]വഴികളിലൊഴുകി (ഒഴുകീ)
[00:14.87]തമ്മിൽ നാം കൈമാറും പുന്നാരം
[00:19.71]കാലത്തുണരും നേരം കാണും മലരും
[00:24.83]രാവിൽ കുഴലൂതുന്നൊരു കാണാ കുയിലും
[00:29.62]അരികിൽ വരും, കഥ പറയും
[00:32.24]കനവുകളോ ചിറകണിയും
[00:49.51]കാണാതെ മേലാകെ ജലകണമെറിയും
[00:54.94]മഴയുടെ കളിവാക്കിൽ അടിമുടി നനയും
[00:59.68]ഈ മണ്ണിലായ് നീർത്തുള്ളികൾ
[01:04.60]ഉതിർന്നെത്തി അലിഞ്ഞെത്തി പുതുമണമുയരും
[01:09.68]കരളിൽ ഒരു കുളിരുണരും
[01:12.35]🎵
[01:46.78]ആദ്യാനുരാഗത്തിൻ പുതുമഴമണികൾ
[01:51.95]ഇരുമനസ്സിൻ താളിൽ നനവുകളെഴുതി
[01:56.74]ആ കണ്ണിലും ഈ കണ്ണിലും
[02:01.49]ഒരായിരം നിലാവിന്റെ തിരനുരയോഴുകി
[02:06.74]പടവുകളിൽ പുഴ കയറി
[02:09.51]പ്രണയികളറിയും കരളിലെയിതളിൽ
[02:13.79]വിണ്ണിൽ നിന്നുതിരുന്നൊരുന്മാദം
[02:18.75]ഇലയിൽ തെളിയും മലരിൽ വിരിയും
[02:23.52]പൊന്നിൻ പുലർകാല സല്ലാപം
[02:28.82]കാണുന്നതിനെല്ലാമൊരു ചേലും നിറവും
[02:33.95]കേൾക്കുന്നതിനെല്ലാമൊരു പാട്ടിൻ ശ്രുതിയും
[02:38.68]അവനുണരും, അവൾ വിരിയും
[02:41.34]ഇരുപുഴയായ് ഇടകലരും
[02:44.28]🎵